ഫ്ലിപ്‌കാർട്ടിൽ നാഷ്ണൽ ഷോപ്പിങ് മേള, വലിയ ഓഫറുകൾ !

Last Updated: ചൊവ്വ, 6 ഓഗസ്റ്റ് 2019 (20:38 IST)
സ്മാർട്ട്‌ഫോണുകളും മറ്റു ഉത്പന്നങ്ങളും പകുതി വിലക്ക് സ്വന്തമാക്കാൻ അവസരം ഒരുക്കി ഫ്ലിപ്‌കാർട്ടിൽ നാഷ്ണൽ ഷോപ്പിങ് മേള, അഗസ്റ്റ് എട്ട് മുതൽ 10 വരെയാണ് മേളയുടെ ഭാഗമായുള്ള ഓഫറുകൾ ലഭ്യമാവുക. ഫ്ലിപ്‌കാർട്ട് പ്ലസ് ഉപയോക്താക്കൾക്ക് ആഗസ്റ്റ് ഏഴിന് രാത്രി 8 മണി മുതൽ ഓഫർ ലഭ്യമായി തുടങ്ങും.

40 മുതൽ 80 ശതമാനം വരെ വിലക്കുറവാണ് ഓഫറിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌മാർട്ട്‌ഫോണുകളും ആക്സസറീസും മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കുമാണ് കൂടുതൽ ഓഫറുകൾ. റെഡ്മി നോട്ട് 7 പ്രോ 1000 രൂപ വിലക്കുറവിൽ ഓഫറിന്റെ ഭാമായി സ്വന്തമാക്കാം. റെഡ്മി 7എസ്, റിയൽമി 3 പ്രോ എന്നീ സ്മാർട്ട്‌ഫോണുകളും വിലക്കുറവിൽ സ്വന്തമാക്കാം.

ഡെബിറ്റ് ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ക്വർക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭ്യമാകും. എം ഐ സ്മാർട്ട്‌ ടിവിക്കും ഓഫറിന്റെ ഭാഗമായി വിലക്കുറവ് ഒരുക്കിയിട്ടുണ്ട്. എം ഐ 4A പ്രോ 32 ഇഞ്ച് ടിവിക്കാണ് ഓഫറിൽ വില കുറച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :