സിഐടിയു നേതാവിന് കുത്തേറ്റു; കുത്തേറ്റത് യൂബര്‍ ടാക്സി സമരം ഉദ്ഘാടനം ചെയ്‌തതിനു ശേഷം

സി ഐ ടി യു നേതാവിന് കുത്തേറ്റു

കൊച്ചി| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (14:01 IST)
സി ഐ ടി യു നേതാവിന് കുത്തേറ്റു. സി ഐ ടി യു എറണാകുളം ജില്ല പ്രസിഡന്റ് കെ എന്‍ ഗോപിനാഥിനാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യൂബര്‍ ടാക്സി സമരം ഉദ്ഘാടനം ചെയ്ത് നടന്നു വരുന്നതിനിടയില്‍ ആയിരുന്നു സംഭവം. മധ്യവയസ്കനായ ആളാണ് കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കുത്തിയതിനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടത്ത് സി ഐ ടി യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നഗരത്തില്‍ യൂബര്‍ ടാക്സിക്കെതിരെ സി ഐ ടി യു ശക്തമായ സമരപരിപാടികള്‍ നടത്തി വരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :