ഒറ്റ ദിവസംകൊണ്ട് കുറഞ്ഞത് 1,200 രൂപ: പവന് വില 37,680 ലേയ്ക്ക് താഴ്ന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 10 നവം‌ബര്‍ 2020 (14:40 IST)
സ്വർണവിലയിൽ വലിയ ഇടിവ്, 1200 രൂപയാണ് ചൊവ്വാഴ്ച ഉടിവ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 ആയി കുറഞ്ഞു. നവംബർ ഒന്നിന് 37,680 എന്ന നിലയിരുന്നു വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയതോടെ തിങ്കളാഴ്ച 38,880 എന്ന നിലയിലേയ്ക്ക് വർധനവ് രേഖപ്പെടുത്തുകയായിരുന്നു.

ആഗോള വിപണീയിൽ സ്പോട് ഗോൾഡിന്റെ വില നൂറു ഡോളറോളം താഴ്ന്നിരുന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങി ബൈഡൻ പ്രസിഡന്റ് ആകുമെന്ന് ഉറപ്പായതാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്താൻ കാരണം, സമ്പദ്ഘടന സ്ഥിരതയാർജ്ജിയ്ക്കുമെന്ന് പ്രതിക്ഷയിൽ മറ്റു നിക്ഷേപങ്ങൾ ആളുകളെ ആകർഷിയ്ക്കുന്നതാണ് നിലവിലെ മാറ്റത്തിന് കാരണം. കൊവിഡ് വാക്സിൻ സംബന്ധിച്ച അനുകൂല വാർത്തകളും സ്വർണവിലയിൽ പ്രതിഫലിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :