സൗഹൃദം മാത്രമല്ല, വട്ട്സ് ആപ്പിലൂടെ ഇനി പണവും പങ്കുവയ്ക്കാം, ഫീച്ചർ എത്തി !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 10 നവം‌ബര്‍ 2020 (14:02 IST)
ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഡിജിറ്റൽ പെയ്മെന്റ് സവിധാനം ഒടുവിൽ വാട്ട്സ് ആപ്പ് ലാഭ്യമാക്കി,. 2018ൽ തന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ ഇന്ത്യയിൽ വാട്ട്സ് ആപ്പ് ആരംഭിച്ചിരുന്നു പരിക്ഷണൾക്ക് ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നാഷ്ണൽ പെയ്മെന്റ് കോർപ്പറേഷന്റ് അന്തിമ അനുമതി ലഭിച്ചതോടെ ഫീച്ചർ ഉപയോക്താാക്കൾക്കായി ലഭ്യമാക്കിയിരിയ്ക്കുകയാണ് വാട്ട്സ് ആപ്പ്, ഐസിഐ‌സി ബാങ്കാണ് മുഖ്യ പങ്കാളി.

രാജ്യത്ത് 160 ബാങ്കുകളുമായുള്ള പങ്കാളിത്തത്തോടെ എൻൻപിസിഎൽ, യുപിഐ എന്നിവയുമായി സഹകരിച്ചാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിയ്ക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റിൽ ഫീച്ചർ ലഭ്യമാണ്. സുരക്ഷിതമായി വാട്ട്സ് ആപ്പിലൂടെ പണമിടപാടുകൾ നടത്താനാകും എന്ന് വാട്ട്സ് ആപ്പ് പറയുന്നു. വാട്ട്സ് ആപ്പ് പെയ്മെന്റ് ഓപ്ഷന്റെ ചിത്രങ്ങൾ വാട്ട്സ് ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കോൺടാക്ടിലെ ചാറ്റ് ബോക്സിന് സമീപമുള്ള അറ്റാച്ച് ഐക്കണിൽ ക്ലിക്ക് ചെയ്താൽ പെയ്മെന്റ് ഓപ്ഷൻ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :