മുംബൈയാണ് എന്റെ ടീം, എങ്ങോട്ടും പോകില്ല, മറ്റൊരു ടീമിന്റെയും നായകനാകില്ല: തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 10 നവം‌ബര്‍ 2020 (13:07 IST)
ദുബായ്: ഐപിഎലിൽ ആറാമത്തെ കിരീടം സ്വന്തമാക്കാനാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. ഇപ്പോഴിത ഒരിയൢലും മുംബൈ ഇന്ത്യൻ വിട്ടുപോകില്ല എന്ന് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസ് എന്നത് തന്റെ ടീമാണെന്നും ഐപിഎലിൽ മറ്റൊരു ടീമിന് വേണ്ടിയും കളിയ്ക്കില്ല എന്നും പറയുന്ന.

ഡക്കാൻ ചാർജേഴ്സിനെ നയിച്ചതുപോലെ ഐപിഎല്ലിൽ മറ്റേതെങ്കിലും ടീമിൽ കളിയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഒരിയ്ക്കലും മുംബൈ വിടില്ല എന്ന് രോഹിത് വ്യക്തമാക്കിയത്. 'ഇനിയൊരിയ്ക്കലും മറ്റൊരു ടീമിനുവേണ്ടി ഞാൻ കളിയ്ക്കില്ല. മറ്റൊരു ടീമിന്റെയും ക്യാപ്റ്റനാകാൻ ഞാനില്ല. മുംബൈയാണ് എന്റെ ടീം' എന്നായിരുന്നു രോഹിതിന്റെ മറുപടി. ഫൈനലിൽ മുംബൈ കിരീടം ഉയർത്തും എന്ന് സംശയമേതുമില്ലാതെ രോഹിത് പറഞ്ഞു.


മുൻതുക്കം എന്നത് വാക്കകളിലെ മാത്രം കാര്യമാണ്. ഓരോ കളിയും പുതിയതാണ് അതുകൊണ്ട് പുതിയ ടീമിനെ നേരിടുന്നതുപോലെ തന്നെ ഡൽഹിയെ നേരിടണം. മുൻപ് അവരെ തോൽപ്പിച്ചു എന്നതൊന്നും ഒരു കാരണമല്ല. ഡൽഹിയ്ക്കെതിരെ മികച്ച രീതിയിൽ കളിച്ച് അവരെ പരാജയപ്പെടുത്തുക എന്നതാണ് മുന്നിലുള്ള ദൗത്യം. മുംബൈ അഞ്ചാമത്തെ കിരീടം നേടുമെന്ന് ഉറപ്പുണ്ട്. ടീമിലെ എല്ലാ കളിക്കാരും മാച്ച് വിന്നർമാരാണ്. അതിന്റെ ക്രഡിറ്റ് ടീം മാനേജുമെന്റിനാണ്. ബോൾട്ടിന് കളിയ്ക്കാനാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്നും രോഹിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :