കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് മുംബൈ പൊലീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2020 (11:13 IST)
മുംബൈ: ബൊളിവുഡ് താരം കങ്കണയ്ക്കും സഹോദരി രംഗോലിയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് മുംബൈ പൊലീസ്. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇരുവർക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹ കുറ്റം ഉൾപ്പടെ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിയ്ക്കുന്നത്. ഈ മാസം 26, 27 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരകാൻ അവശ്യപ്പെട്ടാണ് സമൻസ്..


കങ്കണ ബോളിവുഡിൽ വർഗീയ വിഭജനം ഉണ്ടാക്കാൻ ശ്രമിയ്ക്കുന്നു എന്നാരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടർ കോടതിയെ സമീപിയ്ക്കുകയയിരുന്നു. ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണം നടത്താൻ മുംബൈ പൊലീസിന് നിർദേശം നൽകി.. ഇതോടെയാണ് കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസിൽ ഹർജിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണയ്ക്കെതിരെ ശിവസേനയും മഹാരാഷ്ട്ര സർക്കാരും രംഗത്തെത്തിയിരുന്നു. അനധികൃത നിർമ്മാണത്തെ തുടർന്ന് താരത്തെ ബംഗ്ലവിന്റെ ഒരു ഭാഗം മുംബൈ കോർപ്പറേഷൻ പൊളിച്ചുനീക്കിയത് വലിയ വിവാദമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :