കേന്ദ്രസർക്കാർ ജി എസ്ടി 50% വർധിപ്പിച്ചു; സ്മാർട്ട് ഫോണുകൾക്ക് ഇനി തീ വില!

അനു മുരളി| Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (12:12 IST)
സ്മാർട്ട്ഫോണുകൾക്ക് 50% ജി എസ് ടി വർധിപ്പിച്ച് കേന്ദ്രസർക്കാർ. ഇതോടെ എല്ലാ കമ്പനികളും സ്മാർട്ട് ഫോണുകളുടെ വില കുത്തനെ ഉയർത്തി. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളുടെ ജി എസ്ടി 12 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്ക് ഉയർത്തുമെന്ന് നേരത്തേ തന്നെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നതാണ്.

എല്ലാ സ്മാർട് ഫോണുകളുടെയും വില വർധിപ്പിക്കുമെന്ന് ഷഓമി ഉൾപ്പടെയുള്ള കമ്പനികൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ വിലവർധനവ് പ്രാബല്യത്തിൽ വരുമെന്നായിരുന്നു ഇവർ അറിയിച്ചത്. വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ സ്മാർട് ഫോൺ കമ്പനികൾ പ്രശ്‌നങ്ങൾ നേരിടുന്ന സമയത്താണ് വിലവർധനവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :