പാചക വാതക വില കുറഞ്ഞു, ഏഴ് മാസത്തിനിടെ ഇതാദ്യം!

അനു മുരളി| Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (11:39 IST)
രാജ്യത്ത് പാചക വാതക വില കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് കുറഞ്ഞത്. പുതുക്കിയ വില 734 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയാണ് കുറഞ്ഞത്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില.

പുതുക്കിയ വില ബുധനാഴ്ച നിലവിൽ വന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓരോ തവണയായി വില കൂട്ടുകയായിരുന്നു. ഇതാദ്യമായിട്ടാണ് വില കുറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :