അർമാദിക്കണ്ട, കിട്ടുന്നത് എട്ടിന്റെ പണിയാകും; മൊബൈൽ ഡാറ്റ കരുതലോടെ വേണം

അനു മുരളി| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (14:58 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ഷട്ട്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജനങ്ങളോട് വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. എന്നാൽ, ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് പലരും. അവധിയാണെന്നു കരുതി തോന്നിയ രീതിയിൽ ഡാറ്റ ഉപയോഗിക്കരുത് എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെലികോം സേവന കമ്പനികൾ.

വീട്ടിലിരുന്നു ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പണമിടപാട് തുടങ്ങിയ അത്യാവശ്യ ഉപയോഗങ്ങൾക്ക് ഡാറ്റ സ്പീഡ് കുറയുന്നത് തടയാനാണിത്. ഉത്തരവാദിത്വത്തോട് കൂടി വേണം ഡാറ്റ ഉപയോഗിക്കാനെന്ന് ഇവർ അറിയിച്ചു. 30% വരെ വർധനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിട്ടുള്ളത്. അത്യാവശ്യമല്ലാത്ത ഉപയോഗത്തിനുരാത്രി വൈകിയോ രാവിലെ നേരത്തേ ഉപയോഗിക്കാമെന്ന് ഇവർ പറയുന്നു.

വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ഇന്റർനെറ്റ് വേഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി കേരള ഐടി മിഷനു കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ:155300, 0471-155300/2335523.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :