വമ്പൻ വിലക്കുറവ്, ഫ്ലിപ്കാർട്ടിൽ ഇയർ എൻ‌ഡിംഗ് കാർണിവൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (16:00 IST)
മികച്ച ഓഫറുകളുമായി ഫ്ലിപ്കർട്ടിൽ വർഷാവസാന വിൽപ്പന ഇയർ എൻഡിംഗ് സെയിൽ ആരംഭിച്ചു. ഡിസംബർ 23 മുതൽ 31 വരെയാണ് ഫ്ലിപ്കാർട്ടിൽ വലിയ ഓഫറുകൾ പ്രക്യാപിച്ചിരികുന്നത്. സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്, ഗൃഹോപകരങ്ങൾ, തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും 70 ശതമാനം വിലക്കിഴിവാണ് ഓഫറിന്റെ ഭാഗമായി നൽകുന്നത്.

ടിവികൾക്കും സ്മാർട്ട് ഫോണുകൾക്കുമാണ് ഏറ്റവുമധികം ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഗ്രാബ് നൌ ഓർ ഗോൺ എന്ന പ്രത്യേക വിഭാഗത്തിൽ 80 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ എസ് ബി ഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേർചച്ചെസ് ചെയ്യുന്നവക്ക് 10 ശതമനം ക്യാഷ്ബാക്കും ലഭ്യമാണ്.

സാംസങ്ങിന്റെ എച്ച് ഡി, എൽ ഇ ഡി ടിവിയാണ് ഓഫറിൽ മുന്നിട്ട് നിൽക്കുന്നത്. ഓഫറിന്റെ ഭാഗമായി ടി വി വെറും 14999 രൂപക്ക് വാങ്ങാനാകും. 4000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും. ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ വളരെ ചുരുങ്ങിയ വിലക്ക് എച്ച് ഡി എൽ ഇ ഡി ടി വി സ്വന്തമാക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :