പകച്ചു പോകും; ഫെരാരിയുടെ കാലിഫോർണിയ ടി ഇന്ത്യയില്‍

  കാലിഫോർണിയ ടി ,  ഫെരാരി , കാര്‍ വിപണി
jibin| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2015 (15:32 IST)
പ്രമുഖ ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ ഫെരാരിയുടെ ഏറ്റവും വിലക്കുറവുള്ള മോഡലായ കാലിഫോർണിയ ടി മോഡൽ ഇന്ത്യയില്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.6 സെക്കന്റ് മാത്രം മതിയാകുന്ന കാലിഫോർണിയ ടിയുടെ വില രണ്ടു മുതൽ മൂന്നു കോടി രൂപ വരെയാണ്.

ഫെരാരിയുടെ ഏറ്റവും വിലക്കുറവുള്ള കാലിഫോർണിയ ടി ഇന്ത്യയില്‍ വളരെ കുറച്ച് മാത്രമെ വിറ്റഴിക്കുന്നുള്ളു. ഇരുപത് കാറുകള്‍ മാത്രമാണ് വില്‍ക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്‌തു. മുൻകൂർ ബുക്കിംഗിലൂടെ മോഡലുകൾ ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മറ്റ് ഫെരാരി കാറുകള്‍ക്ക് ഉള്ളതുപോലെ തന്നെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് കാലിഫോർണിയ ടി. ആഡംബരത്തിനും ഗ്ലാമറിനും ഒട്ടും കുറവ് വരുത്താതെയാണ് പുതിയ കാര്‍ വരുന്നത്. പുതിയ 3.9 ലിറ്റർ വി8 ഇഞ്ചക്ഷൻ എൻഞ്ചിൻ, 553 ബിഎച്ച്പി, 755 എൻഎം ടോർക്ക് എന്നിവ വാഹനത്തിന്റെ കൂടുതൽ കരുത്ത് പകരുന്നു. മണിക്കൂറിൽ 315 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത.

കാലിഫോർണിയക്ക് പുറമെ മറ്റു ചില മോഡലുകളും ഇന്ത്യയിലെത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഫെരാരി 488 ജിടിബി (3.84 കോടി), ഫെരാരി 458 സ്‌പൈഡർ ( 4.07 കോടി), ഫെരാരി 458 സ്‌പെഷ്യാലെ (40.25 കോടി), ഫെരാരി എഫ്എഫ് (4.57 കോടി), ഫെരാരി എഫ് 12 ബെർലിനെറ്റ (4.72 കോടി) എന്നിവയാണ് ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിലെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :