മുംബൈ|
jibin|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (16:22 IST)
മണിക്കൂറില്‍ 100 കിമി വേഗമാര്‍ജിക്കാന്‍ 5.3 സെക്കന്‍ഡുകള്‍ മാത്രം മതിയായ മിഡ്‌സൈസ് സ്‌പോര്‍ട്‌സ് കാര്‍ ടിടിയുടെ പുതിയ മോഡല്‍ ഔഡി ഇന്ത്യന്‍ വിപണിയിലെത്തി. വേഗതയും കരുത്തും ഒരു പോലെ ഇഷ്‌ടപ്പെടുന്നവര്‍ക്ക് ഹരമാകുന്ന തരത്തിലുള്ളതാണ് പുതിയ ഔഡി. മണിക്കൂറില്‍ 250 കി.മിയാണ് പരമാവധി വേഗം.
അതിസുന്ദരമായ ഫിനിഷിംഗും രൂപ ഭംഗിയും ഇഴുകി ചേരുന്നതാണ് ഔഡി ടിടി. രൂപത്തില്‍ തന്നെ വാഹനത്തില്‍ന്റെ കരുത്തും സവിശേഷതയും വെളിവാക്കുന്നുണ്ട്. എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, വലിയ മസ്‌ക്കുലര്‍ വീല്‍ ആര്‍ച്ചുകള്‍, നവീകരിച്ച ബമ്പര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവയാണ് കാറിന് എടുത്തു പറയാവുന്ന സവിശേഷതകള്‍.
6 സ്പീഡ് ഓട്ടോമാറ്റിക് ഡ്യുവല്‍ക്ലച്ച് ഗിയര്‍ബോക്‌സിലൂടെയാണ് ക്വാട്രോ ഫോര്‍വീല്‍ഡ്രൈവ് സംവിധാനംവഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തുന്നത്. 230 പി.എസ് പരമാവധി കരുത്തും 350 എന്‍.എം പരമാവധി ടോര്‍ക്കും പകരുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഔഡി ടിടി സ്‌പോര്‍ട്‌സ് കാറിന് കരുത്ത് പകരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.