ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (13:38 IST)
ചെറുകാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിനായി
ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് സ്‌പോര്‍ട്‌സ് യൂടിലിറ്റി കാര്‍ ഇന്ത്യയിലേക്കെത്തിക്കുന്നു. ടുഎസ്‌ജെ എന്ന് പേരിട്ടിരിക്കുന്ന കാര്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ നിരത്തുകളില്‍ ചീറി പായുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ ഭാഗമായി കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനായി മൂന്ന് യൂണിറ്റുകള്‍ എത്തിക്കുകയും ചെയ്തു.
ഹോണ്ട മൊബിലിയോയുടെ വലുപ്പമുണ്ടെങ്കിലും നീളത്തില്‍ മറ്റു ഹോണ്ട കോംപാക്ട് കാറുകളേക്കാള്‍ അല്‍പം കുഞ്ഞനായിരിക്കും ടുഎസ്‌ജെ കോംപാക്ട്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം പുറത്തിറങ്ങും. 1.5 ലീറ്റര്‍ ഐ-വിടെക് പെട്രോള്‍ എഞ്ചിനും 1.5 ലീറ്റര്‍ ഐ-ഡിടെക് ഡീസല്‍ എഞ്ചിനും വാഹനത്തിന് കരുത്ത് പകരും.
ടുഎസ്‌ജെയുടെ വിലയെ സംബന്ധിച്ച കാര്യങ്ങളില്‍ ഒന്നും വ്യക്തത കൈവന്നിട്ടില്ല.
അത്യാധൂനിക സൌകര്യങ്ങള്‍ എല്ലാം ഉണ്ടാകുമെന്ന് കമ്പനി ഉറപ്പ് നല്‍കുബോള്‍ കാറിന്റെ രൂപകല്‍പന എങ്ങനെ ആയിരിക്കുമെന്നാണ് ആശയക്കുഴപ്പമുള്ളത്. 2014 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച വിഷന്‍ എക്‌സഎസ് വണ്‍ കണ്‍സപ്റ്റിലായിരിക്കും കാര്‍ ഇറങ്ങുക എന്നാണ് വാഹന വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം.