സ്മാർട്ട്ഫോണുകൾ പകുതി വിലയിൽ സ്വന്തമാക്കാൻ ആവസരം, ഫാബ് ഫോൺസ് ഫെസ്റ്റുമായി ആമസോൺ !

Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (17:35 IST)
സ്മാർട്ട്ഫോണുകൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവും മറ്റ് ആനൂകൂല്യങ്ങളും പ്രഖ്യാപിച്ച് ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ്. വിവിധ ബ്രാൻഡുകളുടെ 40 ശതമാനത്തിലധിക്കം വിലക്കുറവിൽ സ്വന്തമാക്കാൻ ഓഫറിലൂടെ സാധിക്കും. മാർച്ച് 25 മുതൽ 28വരെയാണ് ഓഫർ ലഭ്യമാകുക.

വിലക്കുറവിന് പുറമെ എക്സ്ചേഞ്ച് ഓഫറുകൾ. എ സ് ബി ഐ കാർഡ് ഉപയോക്താക്കൾക്കായി പ്രത്യേക ക്യാഷബാക്ക് ഓഫറുകളും ഫാബ് ഫോൺ ഫെസ്റ്റിന്റെ ഭാഗമായി ലഭിക്കും. ഇ എം ഐ, നോ കോസ്റ്റ് ഇ എം ഐ എന്നീ പർചേസ് രീതികളിലും ഓഫറുകൾ ലഭ്യമാണ്.

29,999 രൂപയുടെ പാനസോണികിന്റെ എല്യൂഗ എക്സ്1 പ്രോ 50 ശതമാനം വിലക്കുറവിൽ വെറും 14,999 രൂപക്ക് സ്വന്തമാക്കാം എന്നതാണ് ഫാബ് ഫോൺസ് ഫെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. എം ഐ, ഹുവായി, ഓപ്പോ, വിവോ, ഹോണർ തുടങ്ങിയ ബ്രാൻഡുകളൂടെ സ്മാർട്ട്ഫോണുകൾക്കും വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓപ്പോയുടെ റിയൽമി 2000 രൂപ വിലക്കുറവിൽ 9,999 രൂപക്കാണ് വിൽക്കുന്നത്. ഹുവായിയുടെ വൈ 9ന് 1000 രൂപ വിലക്കുറവും എസ്
ബി ഐ കാർഡ് ഉപയോഗിച്ചുള്ള പർചേസ് ആണെങ്കിൽ അധിക 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. വണ്‍പ്ലസ് 6ടി, ഷവോമി എംഐ എ2 എന്നീ സ്മാർട്ട്ഫോണുകളും ഓഫറിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :