തിരുവനന്തപുരം മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടാ സംഗങ്ങളുടെയും തലസ്ഥാനമായി മാറുന്നു ?

Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (16:03 IST)
കഴിഞ്ഞ ഒരു മാസത്തിനിടെ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ് തലസ്ഥാനമായ തിരുവനന്തപുരത്ത് അരങ്ങേറിയത്. ഗുണ്ടാ സംഘങ്ങളുടെയും മയക്കുമരുന്ന് ലോപികളുടെയുടെ കൃത്യമായ പങ്ക് ഓരോ കൊലപാതകങ്ങളിലും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന കൊലപാതകം.

അനന്തു എന്ന ഐ ടി ഐ വിദ്യാർത്ഥി അതി ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തൊട്ടടുത്ത ദിവസം മയക്കു മരുന്ന് സംഘത്തിന്റെ ആക്രമണത്തെ തുടർന്ന് ഒരു യുവാവ് കൊല്ലപ്പെട്ടു. ഇപ്പോഴിതാ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ അനിൽ എന്ന യുവാവും നഗരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടിരികുന്നു. ഈ സംഭവങ്ങൾ നൽകുന്ന സന്ദേശം എന്താണ്.

ദിവസങ്ങളുടെ മത്രം വ്യത്യാസത്തിൽ മൂന്ന് അതി ക്രൂരമായ കൊലപാതകങ്ങളാണ് നഗരത്തിൽ നടന്നിരിക്കുന്നത്. അനന്തുവിന്റെ കൊലപാതകം നഗരത്തിൽ അധോലോക സംഘമായി വളരാൻ ആഗ്രഹിച്ചിരുന്നു ഒരു കൂട്ടം യുവാക്കളാണ് നടത്തിയത്. കഞ്ചാവിന്റെയും മയക്കുമ്രുന്നിന്റെയും ലഹരിയിൽ ആടിയും പാടിയുമാണ് കേട്ടാൽ അറക്കുന്ന കൊലപാതകം സംഘം നടത്തിയത്. കൊലപാതകത്തിൽ പങ്കാളികളായവർ മിക്കവരും 25 വയസിൽ താഴെ പ്രായമുള്ളവർ.

നഗരത്തിൽ അധോലോകമായി വളരാൻ ആഗ്രഹിക്കുന്ന യുവാക്കൾ. വിദ്യാർത്ഥികളൂടെയും യുവാക്കളുടെയും മാനസികാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ ഗുരുതരമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിരുന്നത് കൊച്ചി നഗരത്തിലാണ്. എന്നാൽ തിരുവനന്തപുരത്തുണ്ടായ മൂന്ന് നഗരത്തിൽ മയക്കുമരുന്ന് മാഫിയയും ഗുണ്ടാ സംഘങ്ങളും ശക്തരാണ് എന്ന് തെളിയിക്കുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :