Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (13:37 IST)
മുംബൈ: ഇറക്കം കുറഞ്ഞ പാവാട ധരിച്ച് കോളേജിൽ എത്തരുത് എന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് കോളേജിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. മുംബൈയിലെ ജെ ജെ മെഡിക്കൽ കോളേജിലാണ് സംഭവം. കാൽപദം വരെ മറക്കുന്ന വസ്ത്രങ്ങൾ ധരിച്ചെത്തിയും മുഖം മൂടിയുമാണ് വിദ്യാർത്ഥിനികൾ ഇതിനെതിരെ പ്രതികരിച്ചത്.
ഹോളി ആഘോഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള നിർദേശൺഗളുമായി കോളേജ് അധികൃധർ രംഗത്തെത്തിയത്. വിദ്യാർത്ഥിനികൾ ഇറക്കം കുറഞ്ഞ പാവാടകൾ ധരിച്ച് കോളേജിൽ വരരുത്, രാത്രി 10 മണിക്ക് മുൻപായി ഹോസ്റ്റലിൽ പ്രവേശിച്ചിരിക്കണം എന്നിവയായിരുന്നു പ്രധാന നിബന്ധനകൾ.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് കോളേജ് അധികൃതരുടെ നടപടി എന്ന് വിദ്യാർത്ഥിനികൾ വ്യക്തമാക്കി. അതേ സമയം പെൺകുട്ടികൾ മാന്യമായ വസ്ത്രം ധരിച്ച് വരണം എന്ന് മാത്രമാണ് പറഞ്ഞത് എന്നാണ് കോളേജ് അധികൃതരുടെ വാദം. വിദ്യാർത്ഥിനികളുമായുള്ള പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും എന്നും കോളേജ് അധികൃതർ വ്യക്തമാക്കി.