ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ ഐ സിയുവിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഡോക്ടറും സംഘവും, പീഡനത്തിന് വേണ്ട ഒത്താശ ചെയ്തുകൊടുന്നത് നേഴ്സ്

Last Updated: തിങ്കള്‍, 25 മാര്‍ച്ച് 2019 (13:02 IST)
മീററ്റ്: ആശുപത്രിയിൽ ചികിത്സക്കെതിയ യുവതിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കി ഡോക്ടറും സംഘവും.ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം ഉണ്ടായത്. ഡോക്ടറും മറ്റു മൂന്ന് പേരും ചേർന്ന് ഐ സി യുവിൽ വച്ച് 29കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്വാസ തടസത്തെതുടർന്ന് യുവതിയെ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. യുവതിയെ പിന്നീട് ഐ സിയുവിലേക്ക് മാറ്റുകയായിരുന്നു. യുവതിയെ പീഡനത്തിന് ഇരായാക്കാനുള്ള ഒരു കെണിയായിരുന്നു ഇത്. പീഡനത്തിന് വേണ്ട ഒത്താശ ചെയ്ത് ആശുപത്രിയിലെ നേഴ്സ് സംഘത്തിന് സഹായം നൽകി.

ഐ സിയുവിൽ പ്രവേശിപ്പിച്ച് മയക്കുന്നതിനായി മരുന്ന് കുത്തിവച്ച ശേഷമാണ് സംഘം, യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ നിയാസു (20), അശോക് മാലിക് (35), ഷദാബ് (35) നഴ്‌സ് ലക്ഷ്മി (50) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. നേഴ്സ് ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ട് പ്രതികൾ ഒളിവിലണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :