അഭിറാം മനോഹർ|
Last Modified ശനി, 12 മാര്‍ച്ച് 2022 (14:09 IST)
പിഎഫ് പലിശനിരക്ക് കുത്തനെ വ്ട്ടിക്കുറച്ച് കേന്ദ്രസർക്കാർ. എട്ടരശതമാനമായിരുന്ന പലിശ 8.1 ശതമാനമായാണ് കുറച്ചത്.ആറ് കോടി മാസശമ്പളക്കാരെ ബാധിക്കുന്നതാണ് തീരുമാനം.
ഈ സാമ്പത്തിക വർഷത്തെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാൻ ഗുവാഹത്തിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗമാണ് നിർണായക തീരുമാനം എടുത്തത്. എട്ടര ശതമാനത്തിൽ നിന്ന് പോയന്റ് നാലുശതമാനമാണ് പലിശനിരക്കിൽ കുറവ് വരുത്തിയത്.
കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇന്ന് തീരുമാനിച്ചത്. ആറു കോടി മാസ ശമ്പളക്കാർക്ക് ഈ തീരുമാനം തിരിച്ചടിയാകും. ഇപ്പോഴത്തെ മിനിമം പെൻഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാർലമെന്‍റ് സ്ഥിരം സമിതി ശുപാർശയിൽ തീരുമാനം എടുത്തുവോ എന്ന കാര്യം സമൊതി വ്യക്തമാക്കിയില്ല.
ഇപ്പോൾ തീരുമാനിച്ച 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക
പ്രഖ്യാപനം.