ഇലക്ട്രിക് വാഹനങ്ങളുടെ വില കുത്തനെ കുറയും, കാരണം ഇതാണ് !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (13:05 IST)
രാജ്യത്ത് ഇലക്ട്രിക് വാഹനൾക്ക് കുത്തനെ വില കുറഞ്ഞേക്കും. ഇലക്ട്രിക്, ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ബാറ്ററി കൂടാതെ വിൽപ്പന നടത്താൻ കേന്ദ്ര സർക്കാർ അനുമതി നകിയിട്ടുണ്ട്. ബാറ്ററി ഇല്ലാതെ വാവനം മാത്രമായി വിൽപ്പന നടത്തുമ്പോൾ വാഹനങ്ങളുടെ വിലയിൽ വലിയ കുറവ് ഉണ്ടാകും. ഉപയോക്താവിന് ബാറ്ററി പ്രത്യേകം വാങ്ങി വാഹനത്തിൽ ഘടിപ്പിയ്ക്കാനാകും വിധമാണ് മാറ്റം.

സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അയച്ച കത്തിലാണ് പുതിയ നിര്‍ദ്ദേശം. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും അംഗീകാരം ലഭിക്കുന്നതിനും ഇനി മുതല്‍ ബാറ്ററി പരിഗണിക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നുന്നതായാണ് റിപ്പോര്‍ട്ട്. ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയുടെ 40 ശതമാനത്തോളം വാഹനത്തിന്റെ ബാറ്ററിയുടേതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടിയോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ ഷോറൂം വില പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങളെക്കാള്‍ കുറയുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :