ഓണ്‍ലൈന്‍ വ്യാപാരത്തില്‍ സ്മാര്‍ട്ട് ഫോണ്‍ തരംഗം

കൊച്ചി| VISHNU N L| Last Modified ശനി, 4 ഏപ്രില്‍ 2015 (09:27 IST)
സ്മാര്‍ട്ട് ഫൊണുകള്‍ വ്യാപകമായതോടെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ മൊബൈല്‍ ഫോണുകള്‍ വഴിയുള്ള വ്യാപാരങ്ങള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. സമീപ ഭാവിയില്‍തന്നെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ കമ്പ്യൂട്ടറുകള്‍ക്കുള്ള കുത്തക, സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും കൈയ്യടക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

മൊബൈല്‍ ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ മുപ്പത്തിമൂന്ന്് ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2019 ആകുമ്പോഴേക്കും ഇരുപത്തേഴ് ശതമാനം വളര്‍ച്ച കൂടി ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ സ്മാര്‍ട്ട് ഫോണുകള്‍ വഴിയുള്ള വ്യാപാരങ്ങള്‍ക്ക് പല ഓണ്‍ലൈന്‍ കമ്പനികളും പ്രോത്സാഹനം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ സ്വന്തമായി ആപ്ലിക്കേഷനുകള്‍ രംഗത്തിറക്കുന്നതും ഈ മാറ്റത്തിന് കുതിപ്പേകുന്നു.

മൊബൈല്‍ ഫോണുകളിലേക്കുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകളുടെ എണ്ണം ഈ വര്‍ഷാവസാനത്തോടെ ആറിരട്ടി കൂടുമെന്നാണ് കണക്ക്. ഇതിലേറെയും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ വ്യാപാരത്തിനുള്ള ആപ്ലിക്കേഷനുകളാണ്. റിപ്പോര്‍ട്ട് തയ്യാറാക്കിയത് പ്രമുഖ പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ കെപിഎംജിയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :