ന്യൂഡൽഹി|
VISHNU N L|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (14:12 IST)
ഭീകരര്‍ക്ക് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ സഹായം ചെയ്തു കൊടുക്കുന്നത് ചൈനയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മണിപ്പൂരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അന്വേഷണം നടത്തവേയാണ് ഇന്റലിജന്‍സിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ആക്രമിക്കുന്നതിനാണ് ഭീകരര്‍ക്ക് ചൈനയുടെ സഹായമുള്ളതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അന്വേഷണത്തിനിടെ വീണ്ടും അസം റൈഫിൾ ക്യാംപിന് നേരെ ആക്രമണമുണ്ടായിരുന്നു.
മോട്ടൂളില്‍ നിന്ന് ഇംഫാലിലേക്ക് പോകുകയായിരുന്ന ആറ് ദോഗ്ര റെജിമെന്റിന്‍റെ വാഹന വ്യൂഹത്തിന് നേര്‍ക്കാണ് ഭീകരരുടെ
ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുഎസ് നിര്‍മ്മിത റോക്കറ്റ് ലോഞ്ചറുകളാണ് ഭീകരര്‍ ആക്രമണത്തിനു ഉപയോഗിച്ചത്.