ബീജിംഗ്|
jibin|
Last Modified വെള്ളി, 12 ജൂണ്‍ 2015 (09:59 IST)
ചൈനയുടെ ഭരണ കേന്ദ്രങ്ങളില്‍ സജീവമായിരുന്ന മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന രാഷ്‌ട്രീയ നേതാവുമായ സൂ യൂങ് കാങ്ങിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രാജ്യ രഹസ്യം ചോര്‍ത്തല്‍, അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുന്‍ ആഭ്യന്തരമന്ത്രിയെ ശിക്ഷിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ യൂങിന്റെ എല്ലാവിധ അധികാരങ്ങളും
ചൈന എടുത്ത് മാറ്റുകയും ചെയ്തു.
അഴിമതിക്കുള്ള ജീവപര്യന്തത്തിന് പുറമെ അധികാര ദുര്‍വിനിയോഗത്തിന് ഏഴ് വര്‍ഷവും രാജ്യ രഹസ്യം ചോര്‍ത്തിയതിന് നാലു വര്‍ഷവും തടവ് യൂങിനുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് യൂങിനെ 136 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയില്‍ എടുത്തത്. വളരെ രഹസ്യമായിട്ടാണ് വിചാരണ നടത്തിയത്. ഇയാളുടെ വന്‍ തോതിലുള്ള സ്വത്തുക്കളും കണ്ടു കെട്ടി.
മുമ്പ് പാര്‍ട്ടിയില്‍ അതിശക്‌തനായ ഇദ്ദേഹം പൊലീസ്, നീതിന്യായ വകുപ്പുകള്‍ പൂര്‍ണമായും നിയന്ത്രിച്ചിരുന്ന സൂ യൂങ് കാങ്ങ് 2007 മുതല്‍ 2012 വരെ പോളിറ്റ് ബ്യൂറോ സ്‌റ്റാന്റിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്നു. മൂന്ന് ദശകത്തിനിടെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് യൂങ്.