മസിലൻ ആകാരഭംഗിയില്‍ ലാന്റ് റോവർ ഡിഫെന്റർ എന്റ് എഡിഷൻ !

കിടിലൻ ലുക്കിൽ ലാന്റ് റോവർ ഡിഫെന്റർ

Chelsea Truck Company, Land Rover, Land Rover Defender 'The End Edition', Land Rover Defender  ലാന്റ് റോവർ, ലാന്റ് റോവർ ഡിഫെന്റര്‍, ലാന്റ് റോവർ ഡിഫെന്റര്‍ എന്റ് എഡിഷന്‍
സജിത്ത്| Last Modified ശനി, 11 ഫെബ്രുവരി 2017 (10:25 IST)
ഒരു മസിലൻ ആകാരഭംഗിയോടെ ലാന്റ് റോവർ ഡിഫെന്ററിന്റെ കസ്റ്റം മോഡൽ എന്റ് എഡിഷനുമായി ചെൽസീ ട്രക്ക് കമ്പനി രംഗത്ത്. എക്സ് ലാന്റർ ഗ്രിൽ, ഇന്റഗ്രേറ്റഡ് ലൈറ്റിംഗ്, ഹുഡ് വെന്റുകൾ എന്നീ ആകര്‍ഷകമായ സവിശേഷതകള്‍ ഉൾപ്പെടുത്തിയാണ് എന്റ് എഡിഷൻ എസ്‌യുവിയുടെ മുൻഭാഗം മിനുക്കിയിരിക്കുന്നത്.

പെയിന്റഡ് ബ്രേക്ക് കാലിപറുകൾ, ഇരുപത് ഇഞ്ച് വീലുകൾ, ട്വിൻ ക്രോസ് എക്സോസ്റ്റ് സിസ്റ്റം, സസ്പെൻഷൻ ലിഫ്റ്റ്, മഡ് ഫ്ലാപ് എന്നിങ്ങനെയുള്ള സവിശേഷതകളും ഈ എസ്‌യുവിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതോടൊപ്പം സെന്റർ ഗ്ലോവ് ബോക്സ്, മേൽത്തരം ഗുണമേന്മയുള്ള ലെതർ സീറ്റുകൾ, ഇൻസ്ട്രുമെന്റ് ബിനാക്കിൾ, റൂഫ് ഗ്രാബ് ഹാന്റിലുകൾ, റിയർ പാസഞ്ചർ ക്നീ പ്രോടക്ടറുകൾ, ഡോർ കാർഡ്സ് എന്നീ പ്രത്യേകതകളാണ് വാഹനത്തിന്റെ അകത്തളത്തെ ആകര്‍ഷകമാക്കി മാറ്റുന്നത്.

ലെതർ സ്റ്റിയറിംഗ് വീൽ, ചർച്ചിൽ ടൈം ക്ലോക്ക്, അലൂമിനിയം ഫൂട്ട് പെഡൽ എന്നീ ഫീച്ചറുകളും അകത്തളത്തിലെ സവിശേഷതകളിൽ എടുത്തുപറയേണ്ടവയാണ്. ഏതാണ്ട് 58.59ലക്ഷത്തിനടുത്തായിരിക്കും ഈ എന്റ് എഡിഷൻ ലാന്റ് റോവർ ഡിഫെന്റർ എസ്‌യുവിയുടെ ഇന്ത്യയിലെ ഏകദേശ വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :