സജിത്ത്|
Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (10:52 IST)
ജാഗ്വാർ ലാൻഡ് റോവറിന്റെ പ്രീമിയം ബിസിനസ് സെഡാൻ ജാഗ്വാർ എക്‌സ് എഫിന്റെ ഏറ്റവും പുതിയ പതിപ്പ്
വിപണിയിലെത്തി. ഇൻജീനിയം എൻജിനോടു കൂടി ഇന്ത്യയിൽ ഇറങ്ങുന്ന ജെഎൽആറിന്റെ ആദ്യകാറാണ് ഇത്. 4 സിലിണ്ടർ, 2.0 ലീറ്റർ ടർബോ പെട്രോൾ വേരിയന്റിലും ഈ കാര്‍ ലഭ്യമാണ്. 49.5 ലക്ഷമാണ് വില
ഇൻകൺട്രോൾ ടച്ച്, പ്രോ തുടങ്ങി നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ജാഗ്വാർ എക്‌സ് എഫിന്റെ പ്രത്യേകത.
ബ്രിട്ടീഷ് നിർമിത മെറിഡിയൻ സൗണ്ട് സിസ്റ്റം 380 വാട്ട്, 11 സ്പീക്കർ, 825 വാട്ട് 17 സ്പീക്കർ എന്നീ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്.