ജഗ്വാറിന്റെ ആഡംബര എസ് യു വി ‘എഫ് പേസ്’ ഇന്ത്യന്‍ നിരത്തിലേക്ക്

ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ എസ് യു വി ‘എഫ് പേസ്’ വിപണിയിലേക്ക്.

Jaguar F-Pace, SUV, Land rover ജഗ്വാർ ലാൻഡ് റോവര്‍, എസ് യു വി, എഫ് പേസ്
സജിത്ത്| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (10:03 IST)
ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറിൽ നിന്നുള്ള ആദ്യ എസ് യു വി ‘എഫ് പേസ്’ വിപണിയിലേക്ക്. ഒക്ടോബർ 20നാണ് ഈ വാഹനം വില്പനക്കെത്തുന്നത്. ജഗ്വാറിൽ നിന്നുള്ള ആദ്യ പെർഫോമൻസ് എസ് യു വിക്കു വിപണിയിൽ മികച്ച സ്വീകാര്യത നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് രോഹിത് സൂരി അഭിപ്രായപ്പെട്ടു. ഡൽഹി ഷോറൂമിൽ 68.40 ലക്ഷം രൂപ മുതലാണ് ‘എഫ് പേസി’നു വില. ഓൺലൈൻ വഴിയും രാജ്യത്തെ 23 ജെ എൽ ആർ ഡീലർഷിപ്പുകൾ വഴിയും ‘എഫ് പേസ്’ ബുക്ക് ചെയ്യാം.

രണ്ടു ലീറ്റർ, മൂന്നു ലീറ്റർ വി സിക്സ് ടർബോ ചാർജ്ഡ് ഡീസൽ, നാലു സിലിണ്ടർ ടർബോ ചാർജ്ഡ് ഇൻജെനിയം ഡീസൽ എന്നീ എൻജിനുകളോടെയാണു ‘എഫ് പേസ്’ എത്തുന്നത്. ശേഷിയേറിയ എൻജിന് 221 കിലോവാട്ട് വരെ കരുത്തും 700 എൻ എം വരെ ടോർക്കും സൃഷ്ടിക്കുമ്പോള്‍ ശേഷി കുറഞ്ഞ എൻജിന്‍ 132 കിലോവാട്ട് വരെ കരുത്താണ് സൃഷ്ടിക്കുക. മൂന്നു ലീറ്റർ വി സിക്സ് ടർബോ ചാർജ്ഡ് ഡീസൽ എൻജിന് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താന്‍ വെറും 6.2 സെക്കൻഡ് മതിയെന്നാണു നിർമാതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദം.

Jaguar F-Pace, SUV, Land rover ജഗ്വാർ ലാൻഡ് റോവര്‍, എസ് യു വി, എഫ് പേസ്
‘സി എക്സ് -17’ കൺസപ്റ്റിൽ നിന്നു പ്രചോദിതമാണ് ‘എഫ് പേസ് ഫസ്റ്റ് എഡീഷൻ’. ആംഗ്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് തുറക്കുന്ന ടെയിൽഗേറ്റാണു കാറിലെ പ്രധാന സവിശേഷത. വാഹനത്തിന്റെ പിൻ ഫ്ളാങ്കിനു താഴെ കാൽ വച്ചുകഴിഞ്ഞാല്‍ തുറക്കുന്ന രീതിയിലാണ് ഈ ടെയിൽഗേറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. രണ്ടു ലീറ്റർ ഡീസൽ എൻജിനുള്ള മോഡലിൽ ഓപ്ഷൻ വ്യവസ്ഥയിലും മൂന്നു ലീറ്റർ എൻജിനുള്ള മോഡലില്‍ സ്റ്റാൻഡേഡ് വ്യവസ്ഥയിലുമാണ് ജസ്റ്റർ ടെയിൽഗേറ്റ് ലഭ്യമാകുക. ‘എഫ് പേസി’ന്റെ അകത്തളങ്ങളിലാകട്ടെ പത്ത് നിറങ്ങളുടെ സാധ്യതയോടെയുള്ള ഇന്റീരിയർ മൂഡ് ലൈറ്റിങ്ങാണ് ജഗ്വാർ വാഗ്ദാനം ചെയ്യുന്നത്.

Jaguar F-Pace, SUV, Land rover ജഗ്വാർ ലാൻഡ് റോവര്‍, എസ് യു വി, എഫ് പേസ്
മൂന്നു ലീറ്റർ എൻജിനോടെ വിൽപ്പനയ്ക്കുള്ള കാർ റീഗൽ ഹാലികോൺ ഗോൾഡ്, സ്റ്റണ്ണിങ് സീഷ്യം ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകും. കൂടാതെ റോഡിയം സിൽവർ, അൾട്ടിമേറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫസ്റ്റ് എഡീഷൻ കാറുകളും ലഭിക്കും. ‘എഫ് പേസ്’ വകഭേദങ്ങളുടെ ഡൽഹി ഷോറൂമിലെ വില: രണ്ടു ലീറ്റർ (132 കിലോവാട്ട്) ഡീസൽ പ്യുവർ - 68.40ലക്ഷം, രണ്ടു ലീറ്റർ (132 കിലോവാട്ട്) ഡീസൽ പ്രസ്റ്റീജ് -74.50ലക്ഷം, മൂന്നു ലീറ്റർ (221 കിലോവാട്ട്) ഡീസൽ ആർ — സ്പോർട് - 1കോടി രണ്ട് ലക്ഷം, മൂന്നു ലീറ്റർ (221 കിലോവാട്ട്) ഡീസൽ ഫസ്റ്റ് എഡീഷൻ - 1കോടി 13ലക്ഷം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ ...

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം
പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...