അനുബന്ധ വാര്‍ത്തകള്‍
- മധ്യപ്രദേശിൽ അവകാശവാദം ഉന്നയിക്കില്ല, ശിവരാജ് സിംഗ് ചൌഹാൻ രാജിവച്ചു
- നിറം മങ്ങി താമര, മോദി പ്രഭാവം അവസാനിക്കുന്നു
- പൂജയ്ക്കായി തുളസിയില നുള്ളേണ്ടത് ഇങ്ങനെ!
- ഉപയോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ ഉടൻ, വാട്ട്സ്ആപ്പ് പണിപ്പുരയിൽ !
- ഡിസ്പ്ലേക്കുള്ളിൽ തന്നെ സെൽഫി ക്യാമറ, സാംസങ് A8ൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ ഇങ്ങനെ !
കുളിക്കുന്നതിനിടെ സുഹൃത്തുക്കൾക്ക് മെസേജ് അയക്കാനായി ഫോൺ എടുത്തു, പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം
കുളിക്കുന്നതിനിടെ ഫോണിൽ സന്ദേശം അയച്ച പെൺകുട്ടി ഫോണിൽ നിന്നും ഷോക്കേറ്റ് മരിച്ചു. റഷ്യയിലെ ബെർടെക് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. ഐറീൻ റബ്ബിനികോവ എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്. ഐഫോണിൽ നിന്നും ഷോക്കേറ്റാണ് പെൺകുട്ടി മരിച്ചത്.
ബാത്ത്ടബ്ബിൽ കുളിച്ചുകൊണ്ടിരിക്കവെ സുഹൃത്തുക്കൾക്ക് സന്ദേശമയക്കുന്നതിനായി ഐറീൻ ഐഫോൺ ചാർജിലിട്ട് ഉപയോഗിച്ചിരുന്നു. ഫോൺ ബാത്ത് ടബ്ബിലേക്ക് വീണതോടെയാണ് പെൺകുട്ടി ഷോക്കേറ്റ് മരിച്ചത്. ഐറിനെ ഷോക്കേറ്റ് മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു.
പാൻക്രിയേഷൻ എന്ന ഗ്രീക്ക് ആയോധകലയിൽ വിദഗ്ധയായിരുന്നു മരിച്ച ഐറീൻ. കഴിഞ്ഞ വർഷം ഐഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. റൂമിൽ ഫോൺ ചാർജ് ചെയ്യുന്നതിടെയാണ് റിച്ചാർഡ് എന്ന 31കാരൻ മരിച്ചത്.