അബുദാബിയിലേക്കുള്ള യാത്രക്കാരന്റെ ബാഗിൽ ഉഗ്രവിഷമുള്ള പാമ്പ് !

Sumeesh| Last Modified തിങ്കള്‍, 12 നവം‌ബര്‍ 2018 (18:46 IST)
അബുദാബിയിലേക്കുള്ള യാത്രക്കാരന്റെ ബാഗില്‍ വിഷപ്പാമ്പിനെ കണ്ടെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധക്കിടെ ബാഗില്‍ നിന്ന് വിഷപ്പാമ്പ് പുറത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് സ്വദേശി സുനിലലിന്റെ യാത്ര ഉദ്യോഗസ്ഥർ റദ്ദാ‍ക്കി.

ഹൻഡ് ബാഗിലായിരുന്നു വിഷപ്പാമ്പ് ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 7.30 മണിയോടെ കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയതാണ് ഇയാള്‍. ചെക്ക് ഇന്‍ കൗണ്ടറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാന്റ് ബാഗ് പരിശോധനക്കായി തുറന്നപ്പോള്‍ പുറത്ത് ചാടിയ പാമ്പിനെ ഇവര്‍ തല്ലിക്കൊന്നു.

ഇയാളുടെ ബാഗിലുണ്ടായിരുന്ന കൂര്‍ക്ക പായ്ക്കറ്റില്‍ നിന്നുമാണ് പാമ്പ്
പുറത്തുചാടിയത്. അതേസമയം പാമ്പ് ബാഗില്‍ ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നാണ് യാത്രക്കാരന്റെ മൊഴി. എന്നാല്‍ ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇതോടെയാണ് സി ഐ എസ് എഫ് ഇയാളുടെ യാത്ര റദ്ദാക്കിയത്.

അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് രണ്ടു കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :