സ്റ്റൈൽ മന്നനായി ടാറ്റ സുമോയുടെ അവതാരപ്പിറവി: സുമോ എക്സ്ട്രീം എത്തുന്നു !

Sumeesh| Last Modified ശനി, 3 നവം‌ബര്‍ 2018 (20:43 IST)
ദീർഘ നാളായി ഇന്ത്യൻ നിരത്തുകളിൽ ശക്തമയ സാനിധ്യമറിയിക്കുന്ന ടാറ്റ സുമോ ‘എക്സ്ട്രീം‘ ആയി പുതിയ അവതാരമെടുത്തിരിക്കുകയാണ്. കൂടുതൽ സ്റ്റൈലിഷായാണ് ഇത്തവണ ടാറ്റ സുമോയുടെ വരവ്.

അടിസ്ഥാ‍ന രൂപത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എങ്കിലും വാഹനത്തിന്റെ ബമ്പറിലും മറ്റുമായി ക്ലാഡിങ്ങുകള്‍ നല്‍കിയതോടെ. കരുത്തുറ്റ സ്പോർട്ടീ ലുക്കിലേക്ക് വാഹനം മാറി. ഡുവല്‍ ടോണ്‍ ബമ്ബറുകളാണ് പ്രധാനമായും തോന്നുന്ന മാറ്റം ഇത് വാഹനത്തിന് ഒരു കരുത്തുറ്റ രൂപം നൽകുന്നു.

ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും സ്‌കീഡ് പ്ലേറ്റും എൽ ഇ ഡി ഡി ആർ എല്ലും മുൻ‌വശത്തെ എടുത്തുപറയേണ്ട മാറ്റങ്ങളാണ്. വശങ്ങളിലേക്ക് ചെല്ലുമ്പോൾ ബോഡി കളര്‍ മിററും ഡോറിന്റെ ലോവര്‍ പോര്‍ഷനില്‍ ക്ലാഡിങ്ങുകളും പുതുതായി നൽകിയിരിക്കുന്നു.

എന്നാൽ എഞ്ചിനിൽ മാറ്റം വരുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ
. 63 എച്ച്‌ പി കരുത്ത് ഉത്പാതിപ്പിക്കുന്ന 1948 സിസി 2.0 ലിറ്റര്‍ എഞ്ചിനിൽ തന്നെയാവും ടാറ്റ സുമോ എക്സ്ട്രീമും വിപണിയിൽ എത്തുക. മാനുവൽ ഗിയർ ബോക്സ് തന്നെയാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :