ഡ്രൈവർ പറഞ്ഞത് നുണ, അപകട സമയത്ത് ബാലഭാസ്കർ പിൻ‌സീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്ന് ഭാര്യ ലക്ഷ്മി

Sumeesh| Last Modified ശനി, 3 നവം‌ബര്‍ 2018 (18:56 IST)
തിരുവന്തപുരം: അപകടമുണ്ടാകുന്ന സമയത്ത് ബാലഭാസ്കറാണ് വാഹനമോടിച്ചിരുന്നത് എന്ന ഡ്രൈവറുടെ മൊഴി തള്ളി ഭര്യ ലക്ഷമി. ഈ സമയം ബാലഭാസ്കർ പിൻ‌സീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്ന് ലക്ഷ്മി പൊലീസിന് മൊഴി നൽകി. ദൂര യാത്രകളിൽ ബാലഭാസ്കർ വഹനം ഓടിക്കാറില്ലെന്നും ലക്ഷ്മി പൊലിസിനോട് പറഞ്ഞു.

അപകടമുണ്ടായ സമയത്ത് ബാലഭാസ്കർ ആയിരുന്നു വാഹനമോടിച്ചിരുന്നത് എന്നായിരുന്നു നേരത്തെ ഡ്രൈവറായ അർജുൻ മൊഴി നൽകിയിരുന്നത്. ഇരുവരുടെയും മൊഴികൾ തമ്മിൽ വൈരുദ്യമുള്ള സാഹചര്യത്തിൽ ഇരുവരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :