‘നീ ശബരിമലയിൽ പോകും അല്ലേടീ‘, രശ്മി ആർ നായരുടെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ

Sumeesh| Last Modified ശനി, 3 നവം‌ബര്‍ 2018 (20:22 IST)
പത്തനാപുരം:
ആക്റ്റിവിസ്റ്റായ രശ്മി ആര്‍ നായരുടെ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു‍. രശ്മിയുടെ പത്തനാപുരം കരിമ്പാലൂരുള്ള വീടിന് നേര്‍ക്കായിരുന്നു അക്രമം. ഇന്ന് മൂന്നു മണിയോടെ, 'ശബരിമലയിലേക്ക് പോകുമല്ലേടീ' എന്ന് ചോദിച്ച് വീടിന് നേര്‍ക്ക് തുടര്‍ച്ചയായി കല്ലെറിയുകയായിരുന്നുവെന്ന് രശ്മി പറഞ്ഞു.

ശബ്ദം കേട്ട് പുറത്തിറങ്ങി വന്നപ്പോള്‍ അക്രമി സിറ്റൗട്ടിലേക്ക് കയറി വന്നു. അവിടെ നിന്ന് ഇറക്കി വിട്ടതിന് ശേഷം അയാള്‍ വീടിന്റെ മതിലിന് പുറത്ത് നിന്നുക്കൊണ്ട് വാതിലിലേക്ല് കല്ലെറിഞ്ഞതായും രശ്മി പറയുന്നു. ഇതോടെ രശ്മി ആർ നായർ പത്തനാപുരം സി ഐയെ വിവരമറിയിക്കുകയായിരുന്നു

സംഭവത്തിന് ശേഷം രശ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘ശബരിമലയ്ക്ക് പോകും അല്ലേടി എന്ന് ചോദിച്ചു വീടിനു നേരെ കല്ലുകള്‍ വീണു തുടങ്ങി. ഇപ്പോഴും തുടരുന്നു, കുട്ടികള്‍ പേടിച്ചിട്ടുണ്ട്. പത്തനാപുരം സിഐ യെയും പോലീസ് സ്റ്റേഷനിലും അറിയിച്ചിട്ടുണ്ട്.' എന്ന് രശ്മി ഫെയ്സ്ബുക്കിൽ കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :