24 മെഗാപിക്സൽ സെൽഫി ക്യാമറയുമായി കമോൺ ഐ ക്ലിക്ക് 2 വിപണിയിൽ

Sumeesh| Last Modified ഞായര്‍, 7 ഒക്‌ടോബര്‍ 2018 (16:23 IST)
ടെക്‌നോ ബ്രാന്‍ഡ് സ്മാര്‍ട് ഫോണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ കാമോണ്‍ ഐ ക്ലിക്ക് 2വിപണിയില്‍ എത്തി. 24 എം പി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെൽഫി ക്യാ‍മറയുമായാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.13,499രൂപയാണ് കമോൺ ഐ ക്ലിക് 2വിനായി നൽകേണ്ട വില.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫേസ് അൺലോക്കിംഗ് സംവിധാനവും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 6.2ഇഞ്ച് എച്ച്‌ ഡി 19:9 സൂപ്പര്‍ ഫുള്‍വ്യൂ നോച്ച്‌ ഡിസ്‌പ്ലേയാണ് കമോൺ ഐ ക്ലിക്ക് 2വിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സൽ 5 മെഗപിക്സസ് ഡ്യുവൽ റിയൽ ക്യാമറകളാണ് ഫോണിനുള്ളത്.

അക്വാ ബ്ലൂ, ഹവായി ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് കാമോണ്‍ ഐ ക്ലിക്ക് 2 വിപണിയിൽ ലഭ്യമാകുക. കമോൺ ഐ ക്ലിക്
2 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50ജിബി ജിയോ 4ജി ഡാറ്റയും 2250രൂപയുടെ അധിക ആനുകൂല്യങ്ങളും നേടാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :