അനുബന്ധ വാര്‍ത്തകള്‍
- യൌവ്വനം കാത്തുസൂക്ഷിക്കാൻ കുടിക്കൂ ഈ ക്യാരറ്റ് ജ്യൂസ് !
- സുബ്രഹ്മമണ്യ ഗായത്രി ജപിച്ചോളു; ചൊവ്വാ ദോഷത്തെ ഭയക്കേണ്ട
- ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് കൈതപ്രം
- ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് എ കെ ശശീന്ദ്രൻ
- ശബരിമല സ്ത്രീപ്രവേശനത്തിൽ തന്ത്രി കുടുംബം ചർച്ചക്ക് വരുമോയെന്ന് നോക്കാം: മുഖ്യമന്ത്രി
ഓസ്ട്രേലിയൻ പിച്ചിൽ കുൽദീപ് തിളങ്ങും; താരത്തെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് സുനിൽ ഗവാസ്കർ
ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗാവസ്‌കര്‍. വെസ്റ്റന്റീസിനെതിരായ ടെസ്റ്റിൽ കുൽദീപ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനെ കുറിച്ച് പ്രതികരിക്കവെയാണ് മുൻ ക്യാപ്റ്റന്റെ പ്രതികരണം.
ആദ്യ ഇന്നിങ്സിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാനാവതെ വന്നതോടെ കുൽദീപ് രണ്ടാം ഇന്നിങ്ങ്സിൽ വ്യത്യസ്തമായി ചിന്തിച്ചു. ലെങ്തില്‍ വരുത്തിയ മാറ്റവും റൗണ്ട് ദി വിക്കറ്റ് ആയി എറിയാന്‍ തയ്യാറായതും ചിന്തിക്കുന്ന ബൗളറാണ് കുല്‍ദീപ് എന്ന് വ്യക്തമാക്കുന്നു. വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവും താരത്തിനുണ്ട്.
ഓസ്‌ട്രേലിയയിലെ പിച്ച് റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ബൗണ്‍സും ടേണും ലഭിക്കുന്ന പിച്ചുകളാണ്. അതിനാൽ ഓസ്ട്രേലിയൻ പര്യടനത്തിൽ കുൽദീപിനെ ഉൾപ്പെടുത്തണം. സെലക്ടർമാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അരങ്ങേറ്റ ടെസ്റ്റിൽതന്നെ സെഞ്ച്വറി നേടിയ പ്രിഥ്വി ഷായെയും ഗവാസ്കർ അഭിനന്ദിച്ചു.