ഇനി ഷോപ്പിങ് ഉത്സവകാലം; ഓഫറുകളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി ആമസോൺ

Sumeesh| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (19:37 IST)
മുംബൈ: ഓണലൈൻ ഷോപ്പിങ് രംഗത്ത് വമ്പൻ ഓഫർ ഉത്സവമൊരുക്കി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി വീണ്ടും ആമസോൺ. ഒക്ടോബർ 10 മുതൽ 15 വരെയാണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. ആരെയും അമ്പരപ്പിക്കുന്ന ഓഫറുകലാണ് പ്രഖ്യപിച്ചിരിക്കുന്നത്.

ഫെസ്റ്റിവൽ പ്രകാരം ടിവി, ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി എല്ല ഉത്പന്നങ്ങൾക്കും അത്ഭുതകരമായ വിലക്കുരവും ഓഫറുകളുമാണ് ആമസോൺ ലഭ്യമാക്കുന്നത്. സ്മാർട്ട് ഫോണുകൾക്കും മറ്റു ഗാഡ്ജറ്റുകൾക്കും വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോണ്‍ പ്രൈം മെംബർഷിപ് ഉള്ളവർക്ക് ഒക്ടോബർ ഒന്‍പതിന് ഉച്ചയ്ക്ക് 12 മണിമുതൽ തന്നെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കും. എസ് ബി ഐ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :