കാക്ക ദേഹത്ത് കാഷ്ഠിച്ചാൽ ദോഷമോ ?

Sumeesh| Last Modified ശനി, 18 ഓഗസ്റ്റ് 2018 (13:10 IST)
നിമിത്ത ശാസ്ത്രത്തിൽ കാക്കക്ക് വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. കാക്കയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നമ്മുടെ സാമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിൽ ചിലതെല്ലാം അന്ധവിശ്വാസങ്ങളാണെങ്കിൽ കൂടിയും കാക്കക്ക് നിമിത്തങ്ങളെ കുറിച്ച് സൂചന നൽകാൻ കഴിവുണ്ട് എന്ന് നിമിത്ത ശാസ്ത്രം പറയുന്നു.

വരാഹമിഹിരന്റെ
ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിൽ നിമിത്ത ശാസ്ത്രത്തിൽ കാക്കക്കുള്ള പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ദേഹത്ത് കാഷ്ടിച്ച അനുഭവം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും. നമ്മുടെ മനസ് അസ്വസ്ഥമാക്കുന്ന കാര്യമായതിനാൽ ഇത് അത്യന്തം ദോഷകരമാണ് എന്നാണ് നമ്മൾ കണക്കാക്കുന്നത്. എന്നാൽ ഇത് തെറ്റാണ്.

കാക്ക ദേഹത്ത് കാഷ്ടിക്കുന്നത് ചിലർക്ക് ദോഷകരമാണ് ചിലർക്ക അല്ല എന്നതാണ് വാസ്തവം. ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, തൃക്കേട്ട, പൂരം, പൂരാടം ,പൂരുരുട്ടാതി എന്നീ നക്ഷത്രക്കാർക്ക് ഇത് ദോഷകരമാണ്. മറ്റുള്ള നക്ഷത്രക്കാർക്ക് ഇത് ഗുണ സൂചകമാണ്. സാമ്പത്തിക നേട്ടവും ഐശ്വര്യവും കൈവരും എന്നതാണ് ഇതിൽ നിന്നുമുള്ള സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :