കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് അധിഷ്ഠിത നിര്‍മാണ കമ്പനിയായ ബില്‍ഡ്‌നെക്സ്റ്റില്‍ 3.5 മില്യണ്‍ ഡോളറിന്റെ പ്രീ സീരിസ് എ നിക്ഷേപവുമായി പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മധുമാല വെഞ്ച്വേഴ്‌സ്. ബില്‍ഡ്‌നെക്സ്റ്റിന്റെ നിലവിലുള്ള നിക്ഷേപകരായ കോംഗ്ലോ വെഞ്ച്വേഴ്‌സ്, വിനീത് കുമാര്‍ (സിഇഒ, നേറ്റീവ്), ദീപ് ഗുപ്ത (ഫാറ്റ്എന്‍ജിന്‍) എന്നിവരും റൗണ്ടില്‍ പങ്കെടുത്തു. പുതിയതായി ലഭിച്ച മൂലധനം ഉപയോഗിച്ച് ബില്‍ഡ്‌നെക്സ്റ്റ് തങ്ങളുടെ ഗവേഷണ, വികസന പദ്ധതികള്‍ വിപൂലികരിക്കാനും വെര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജി എക്‌സ്പീരിയന്‍സ്...