ചൈനയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണസംഖ്യ 53, ജീവനോടെ കണ്ടെത്തിയത് 10പേരെ
ചൈനയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 53 ആയി. ഇതുവരെ ജീവനോടെ കണ്ടെത്തിയത് 10പേരെയാണ്. ചാങ്ഷാ സിറ്റിയിലെ ഒരു വ്യവസായ കെട്ടിടമാണ് തകര്‍ന്നത്. ഏപ്രില്‍ 29നായിരുന്നു കെട്ടിടം തകര്‍ന്നുവീണത്. സംഭവത്തില്‍ ഒന്‍പതുപേരെ ഇതുവരെ അറസ്റ്റുചെയ്തു. രക്ഷപ്പെട്ട പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വന്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നത് ചൈനയില്‍ പതിവുകാഴ്ചയാണ്. ഇതു സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ദുര്‍ബലമായ കെട്ടിടങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു.