ജഹാംഗീർ‌പുരി മോഡൽ കെട്ടിടം പൊളിക്കൽ ഗുജറാത്തിലും

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (18:16 IST)
ഗുജറാത്തിലെ ഹിമ്മത് നഗറിലും ജഹാംഗീർപുരി മോഡൽ കെട്ടിടം പൊളിക്കൽ. രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ മേഖലയിലെ അനധികൃത കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം പൊളിച്ച് നീക്കിയത്.

രാമ നവമി ആഘോഷങ്ങൾക്കിടെ ഏപ്രിൽ 10നാണ് ഹിമ്മത് നഗറിൽ രണ്ട് മതവിഭാഗക്കാർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് കല്ലേറും പെട്രോൾ ബോംബെറുമെല്ലാം ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് അക്രമം അമർച്ച ചെയ്തത്. ഇതേരീതിയിൽ ആക്രമ സംഭവങ്ങളുണ്ടായ ജഹാംഗീർ പുരിയിലേതിന് സമാനമായി ബുൾഡോസറുകൾ എത്തിച്ചാണ് ജില്ലാ ഭരണകൂടം ഇവിടുത്തെ അനധികൃത കെട്ടിടങ്ങൾ രാവിലെ പൊളിച്ച് മാറ്റിയത്.

ചെറുകടകളും കുടിലുകളും പൊളിച്ചവയിലുണ്ട്. നഗരവികസനത്തിന്‍റെ ഭാഗമായി റോഡ് വികസിപ്പിക്കാനുള്ള പദ്ധതി അനന്തമായി നീണ്ട് പോവുകയായിരുന്നെന്ന് മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നു.മുടങ്ങി കിടന്നിരുന്ന പദ്ധതി തുടങ്ങിയെന്ന് മാത്രമെ ഇപ്പോൾ സംഭവിച്ചുള്ളു എന്നാണ് അധികൃതരുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :