കേന്ദ്ര ബജറ്റ് 2019 LIVE: ഗ്രാമീണ റോഡുകൾക്ക് 19,000 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി

Last Modified വെള്ളി, 1 ഫെബ്രുവരി 2019 (11:51 IST)
തൊഴിലുറപ്പ് പദ്ധതിക്കാർക്ക് വൻ പദ്ധതിയുമായി കേന്ദ്ര ബജറ്റ്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി അനുവദിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ സദക് യോജനയുടെ കീഴിൽ റോഡുകളുടെ നിർമ്മാണം മൂന്നിരട്ടിയായി. എം.എൻ.ആർ.ഇ.ജി.എക്ക് കൂടുതൽ പണം നൽകും.

അതോടൊപ്പം, ഗ്രാം സദക് യോജനയുടെ കീഴിൽ ഗ്രാമീണ റോഡുകൾക്കായി 19,000 കോടി അനുവദിച്ചു. ചെറുകിട കർഷകർക്ക്​ വരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. ഹരിയാനയിൽ​എയിംസ്​സ്ഥാപിക്കും. 5,85,000 ഗ്രാമങ്ങളെ വെളിയിട വിസർജ്ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യപാചക വാതകം; ഇതിനായി 6 കോടി. ഉജ്വല യോജനയിലുടെ ആറ്​ കോടി കുടുംബങ്ങൾക്ക്​പാചകവാതക കണക്ഷൻ നൽകും.

ഇന്ത്യക്ക് വളർച്ചയും സമൃദ്ധിയും നൽകാമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പീയുഷ് ഗോയൽ പറഞ്ഞു. 2022 ഓടെ നവഭാരതം നിര്‍മിക്കുമെന്നും ഇതിനായുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അത്മാഭിമാനം ഉയർത്തിയെന്നും മന്ത്രി സഭയിൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :