ഓഹരി വിപണിയിൽ നേരിയ മുന്നേറ്റം തുടരുന്നു, സെൻസെക്സ് 55 പോയന്റ് ഉയർന്ന് 38,733ലും, നിഫ്റ്റി 23 പോയന്റ് ഉയർന്ന് 11,622ലും വ്യാപാരം

Last Modified വെള്ളി, 5 ഏപ്രില്‍ 2019 (14:02 IST)
ഓഹരി വിപണിയിൽ ഇന്നും നേരിയ മുന്നേറ്റം തുടരുകയാണ്. സെൻസെക്സ് 55 പോയന്റ് ഉയർന്ന് 38,733ലും, നിഫ്റ്റി 23 പോയന്റ് ഉയർന്ന് 11,622ലുമാണ് വ്യാപാരം നടക്കുന്നത്. റിസർവ് ബാങ്ക് പുതുക്കിയ പണവായ്പ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി വിപണിയിൽ ഉണർവുണ്ടായത്.

544 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 199 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യബുള്‍സ് ഇന്റഗ്രേറ്റ്, വോഡഫോൺ ഐഡിയ ലിമിറ്റഡ്, സുദർശൻ കെമിക്കൽ‌സ്, പി സി ജ്വല്ലേർസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് നേട്ടത്തിൽ വ്യാപാരം നടത്തുന്നത്.

റിലയൻസ് കമ്മ്യൂണിക്കേഷൻസ്, സിൻഡിക്കേറ്റ് ബാങ്ക്, ഓറിയന്റ് സിമന്റ് ലിമിറ്റഡ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, ടൊറന്റ് ഫാർമസ്യൂട്ടിക്കത്സ് തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടന്നത്. റിസർവ് ബാങ്ക് റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളിൽ കാൽ ശതമാനം കുറവ് വരുത്തിയതോടെയാണ് ഓഹരി വിപണിയിൽ ഇന്നലെ നേരിയ ഉണർവുണ്ടാക്കിയത്. ഇത് ഇന്നും തുടരുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :