1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. August 9 Gold price

ഇന്നത്തെ സ്വര്‍ണവില: പവനു 600 രൂപ കൂടി

August 9 Gold price
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000 കടന്നു. പവന് 600 രൂപ കൂടി 51,400 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 6,425 രൂപയുമാണ് ഇന്നത്തെ വിപണി വില.
 
ബുധനാഴ്ച (ഓഗസ്റ്റ് 7) പവന് 320 രൂപ കുറഞ്ഞ് 50.800 രൂപയായിരുന്നു വില. കഴിഞ്ഞ മാസം 17 നു സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്നതാണ്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ പിന്നീട് സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. കഴിഞ്ഞ മാസം 26 നു 50,400 രൂപയായി താഴ്ന്ന സ്വര്‍ണവില ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതാണ്. ഏതാനും ദിവസങ്ങള്‍ കൊണ്ട് 4,500 രൂപയാണ് ഒരു പവനില്‍ ഇടിഞ്ഞത്.
 
അടുത്ത ലേഖനം
ഭൂമിക്കടിയില്‍ നിന്ന് അസാധാരണ മുഴക്കം; വയനാട്ടില്‍ ഭൂമികുലുങ്ങിയെന്ന് നാട്ടുകാര്‍, ഈ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റുന്നു