ബജറ്റിനു പിന്നാലെ സ്വര്‍ണ വില ഇടിഞ്ഞു !

ഇന്ന് ബജറ്റിന് മുന്‍പ് പവന് 200 രൂപ കുറഞ്ഞ് 54,000 ല്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് വീണ്ടും രണ്ടായിരം രൂപ ഇടിഞ്ഞത്

രേണുക വേണു| Last Updated: ചൊവ്വ, 23 ജൂലൈ 2024 (17:01 IST)

കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് രണ്ടായിരം രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. 51,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഇന്ന് ബജറ്റിന് മുന്‍പ് പവന് 200 രൂപ കുറഞ്ഞ് 54,000 ല്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് വീണ്ടും രണ്ടായിരം രൂപ ഇടിഞ്ഞത്. രണ്ടു തവണകളായി ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്.

ഗ്രാമിന് ഇന്ന് രണ്ടു തവണകളായി 275 രൂപ കുറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :