1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. August 7 Gold Price

സ്വര്‍ണവില കൂപ്പുകുത്തുമോ? ഇന്നും കുറഞ്ഞു !

കഴിഞ്ഞ മാസം 17 നു സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്നതാണ്

Today Gold rate
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 50,800 രൂപയിലെത്തി. ഗ്രാമിനു 40 രൂപയാണ് കുറഞ്ഞത്. 6,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 
 
കഴിഞ്ഞ മാസം 17 നു സ്വര്‍ണവില പവന് 55,000 രൂപയായി ഉയര്‍ന്നതാണ്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ പിന്നീട് സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. കഴിഞ്ഞ മാസം 26 നു 50,400 രൂപയായി താഴ്ന്ന സ്വര്‍ണവില ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതാണ്. ഏതാനും ദിവസങ്ങള്‍ കൊണ്ട് 4,500 രൂപയാണ് ഒരു പവനില്‍ ഇടിഞ്ഞത്. 
 
പിന്നീട് ചെറിയ തോതില്‍ സ്വര്‍ണവില ഉയര്‍ന്നു തുടങ്ങിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും താഴാന്‍ തുടങ്ങി. അഞ്ച് ദിവസത്തിനിടെ പവന് ആയിരത്തില്‍ അധികം രൂപയാണ് കുറഞ്ഞത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
എട്ടാം ക്ലാസിൽ ഇനി ഓൾ പാസില്ല, ജയിക്കാൻ മിനിമം മാർക്ക്, ഒമ്പതാം ക്ലാസിലും മിനിമം മാർക്ക്