ആപ്പിള്‍ ഐഫോണ്‍ 6 പുറത്തിറക്കി

ന്യൂയോര്‍ക്ക്| Last Updated: ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (14:45 IST)
ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 6, 6 പ്ലസ്‌ മോഡലുകള്‍
കമ്പനി പുറത്തിറക്കി.
കാലിഫോര്‍ണിയില്‍ ഫ്ലിന്റ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച്
ആപ്പിളിന്റെ സി ഇ ഒ ടിം കുക്കാണ് അവതരിപ്പിച്ചത്. ഇതാദ്യമായാണ് ആപ്പിള്‍ ഒരുമിച്ച് രണ്ട് മോഡലുകള്‍ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ഐ ഒ എസ്​ 8 ഓപ്പറേറ്റിംഗ്​ സിസ്റ്റമാണ്​ഈ മോഡലുകളില്‍ ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്. 4.7 ഇഞ്ച്‌ , 5.5 ഇഞ്ച്‌ എന്നീ വ്യത്യസ്ത സ്ക്രീന്‍ വലിപ്പത്തോട്‌ കൂടിയാണ് പുതിയ മോഡലുകള്‍ എത്തുന്നത്. 1334 x 750 പിക്സല്‍ റസല്യൂഷനാണ് ഐ.ഫോണ്‍ 6 ലുള്ളത്. 1980 x 1080 പിക്സല്‍ റസല്യൂഷനാണ് 6 പ്ലസ്‌ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്.

നിരവധി പുതുമുഖകളുള്ള ഫോണില്‍ ആരോഗ്യം നിരീക്ഷിച്ച്​ റിപ്പോര്‍ട്ട്​ നല്‍കാനുള്ള ഹെല്‍ത്ത്​ കിറ്റ്​, മെസഞ്ചര്‍ ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ മൊബൈല്‍ ഇന്‍റര്‍നെറ്റ്​ വ‍ഴി വോയ്​സ്​ കോളുകള്‍ ചെയ്യാനുള്ള സംവിധാനം, ക്വിക്ക്‌ ടൈപ്പ്​ കീബോര്‍ഡ്​, 8 മെഗാപിക്സല്‍ ഐസൈറ്റ്​ കാമറ, 64 ബിറ്റ്​ പ്രൊസ്സസ്സര്‍ തുടങ്ങിയവയുണ്ട്. ഇന്ത്യയിലെ ഐ ഫോണ്‍ ലഭ്യമാകാന്‍ അടുത്തമാസം 17 വരെ കാത്തിരിക്കണം.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :