കുടുംബപ്രശ്നമുള്ള പുരുഷനാണ് നിങ്ങളെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ രക്ഷിക്കട്ടെ!

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (20:10 IST)
കുടുംബപ്രശ്നമുള്ള പുരുഷനാണ് നിങ്ങളെങ്കില്‍ ഇനി സ്മാര്‍ട്ട്‌ഫോണ്‍ രക്ഷകനാകും. കാരണം നിരാശയില്‍ കഴിയുന്ന വിവാഹിതരായ പുരുഷന്‍മാരെ സഹായിക്കാന്‍ പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ വന്നു കഴിഞ്ഞു. ക്രിസ്‌റ്റെന്‍ഡ് എസ്‌ഐഫ് വണ്‍ എന്നാണ് ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്റെ പേര്.

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സേവ് ഇന്ത്യ ഫാമിലി ഫൗണ്ടേഷനാണ്(എസ്‌ഐഎഫ്) ഇത് പുറത്തിറക്കിയിരിക്കുന്നത്. കുടുംബാവകാശങ്ങള്‍ക്കായി പോരാടുന്ന 50 പുരുഷന്‍മാരുടെ കൂട്ടായ്മയാണ് ഇത്. ഗാര്‍ഹിക പ്രശ്‌നങ്ങള്‍ മുലമോ സോഷ്യല്‍ മീഡിയയിലെ കളിയാക്കല്‍ മുലമോ നിരാശരായി കഴിയുന്നവര്‍ക്ക് ഒരു ബട്ടണമര്‍ത്തി എസ്‌ഐഫ് വണ്‍ വഴി സഹായമഭ്യര്‍ത്ഥിക്കാം.

പ്രതിവര്‍ഷം 64,000 ത്തില്‍ ഏറെ വിവാഹിതരായ പുരുഷന്‍മാരാണ് ഇന്ത്യയില്‍ ജീവനൊടുക്കുന്നതാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. അതായത് ഓരോ 8.3 മിനിറ്റിലും ഓരോ ഭര്‍ത്താവ് വീതം സ്വന്തം ജീവിതം അവസാനിപ്പിക്കുന്നു.

ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലായി 50 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 50 വ്യക്തികള്‍ക്കിടെ വിവരങ്ങളും ആപ്ലിക്കേഷന്‍ നല്‍കുന്നു. ആവശ്യക്കാര്‍ക്ക് ഇവരെ നേരില്‍കണ്ട് കൗണ്‍സിലിംഗ് നടത്തുകയോ നിയമോപദേശം തേടുകയോ ചെയ്യാം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി പ്രധാനപ്പെട്ട വിധികളുടെയും കേസ് പഠനങ്ങളുടെയും ഡിജിറ്റല്‍ ലൈബ്രറിയും ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :