സരിത പുതുവര്‍ഷത്തലേന്ന് പുറത്തിറങ്ങിയേക്കും

കൊച്ചി| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിത എസ് നായര്‍ പുതുവര്‍ഷത്തോടെ ജയില്‍ മോചിതയാകും എന്ന് സൂചനകള്‍. അവസാനത്തെ രണ്ടു കേസുകളില്‍ മാത്രമാണ് സരിതയ്ക്ക് ഇനി ജാമ്യം ലഭിക്കാനുള്ളത്. ഈ കേസുകളിലെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കീഴ്‌കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം ലഭിക്കും എന്ന ശുഭ പ്രതീക്ഷയില്‍ തന്നെയാണ് സരിത. ഇനി ജാമ്യം ലഭിക്കാനുളള കേസുകള്‍ നേരത്തെ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയതാണ്. അതിനാല്‍ ജാമ്യം ലഭിക്കുക എളുപ്പമാകും എന്നാണ് സരിത കരുതുന്നത്. അങ്ങനെയെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 31നോ അല്ലെങ്കില്‍ ജനുവരി ഒന്നിനോ സരിതയ്ക്ക് പുറത്തിറങ്ങാന്‍ സാധിച്ചേക്കും.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളില്‍ സരിത പ്രതിയാണ് .ഇതില്‍ എട്ട് കേസുകള്‍ ഒത്തുതീര്‍പ്പായിക്കഴിഞ്ഞു.

ജൂണ്‍ നാലിനാണ് സരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആറുമാസക്കാലമായി ജയിലില്‍ കഴിയുകയാണ് അവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :