‘പടക്കം പൊട്ടി, കച്ചവടം പൂട്ടി’ ; ഒരു ദീപാവലി നഷ്ടക്കഥ!

ദീപാവലി സീസണില്‍ പടക്ക വിപണിയില്‍ വലിയ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്

diwali, fire work, china, sivakasi ദീപാവലി, പടക്ക വിപണി, ചൈന, ശിവകാശി
സജിത്ത്| Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (15:03 IST)
ദീപാവലി സീസണില്‍ പടക്ക വിപണിയില്‍ വലിയ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനെ അനുകൂലിക്കുന്നു എന്ന ആരോപണത്താല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും അതോടെ ചൈനയെ സമ്മര്‍ദ്ദത്തിലാക്കാനും ഇന്ത്യ നടത്തിയ അപ്രഖ്യാപിത ബഹിഷ്‌കരണ നീക്കമാണ് ദീപാവലി സീസണിലെ പടക്ക വിപണിയില്‍ ചൈനയ്ക്ക് വലിയ തിരിച്ചടി നല്‍കിയത്.

പടക്ക വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പം സാമ്പത്തിക, വ്യാവസായിക, പരിസ്ഥിതി, സാമൂഹിക വെല്ലുവിളികളാണ് ചൈനീസ് പടക്ക ഇറക്കുമതി വില്‍പ്പനയിലൂടെ രാജ്യത്തുണ്ടാകുന്നത്. ദീപാവലി ഉത്സവ വിപണിയില്‍ കണ്ണുംനട്ടായിരുന്നു ചൈനീസ് പടക്കങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്തിരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പടക്ക നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായ ശിവകാശിയിലും പടക്ക വില്പനയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ചൈനീസ് പടക്ക ഇറക്കുമതി മൂലം ശിവകാശിയിലെ 800 ഓളം നിര്‍മാണശാലകളിലെ ഏഴരലക്ഷത്തോളം തൊഴിലാളികളാണ് പട്ടിണിയിലായത്. ഒപ്പം 370 ദശലക്ഷം ഡോളറിന്റെ പടക്കവിപണി പിടിച്ചടക്കാനും ചൈന ശ്രമിച്ചിരുന്നു.



ചൈനീസ് പടക്കങ്ങള്‍ ദേശീയ തലസ്ഥാന നഗരിയില്‍ വായു മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇവ നിരോധിച്ചു. ഡല്‍ഹിയിലെ കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതിയാണ് നിരോധനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അനധിക്യത ചൈനീസ് പടക്ക വില്‍പന തടയുന്നതിന് കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :