ഇന്ത്യയ്ക്ക് ‘കുരയ്ക്കാനേ’ അറിയൂ, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം മത്സരിക്കാനാകില്ലെന്ന് ചൈനീസ് ദേശീയ മാധ്യമം

ഇന്ത്യക്ക് കുരക്കാൻ മാത്രമേ അറിയൂ; ഇന്ത്യയെ അടിമുടി കുടഞ്ഞ് ചൈനീസ് പത്രം

ബീജിംഗ്| aparna shaji| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (17:44 IST)
ഇന്ത്യക്ക് കുരക്കാൻ മാത്രമേ അറിയുകയുള്ളുവെന്ന് ചൈനീസ് മാധ്യമങ്ങൾ. പാകിസ്ഥാനെ സംരക്ഷിക്കുന്ന നിലപാടെടുത്ത ചൈനയിൽ നിന്നുമുള്ള ചൈനീസ് ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ഇന്ത്യയിൽ ആവശ്യമുയർന്ന സാഹചര്യത്തോട് പ്രതികരിച്ചാണ് ചൈനീസ് മാധ്യമം റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പാകിസ്താനെ പരസ്യമായി പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരെ ദീപാവലി വേളയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കണമെന്നായിരുന്നു നവമാധ്യമ യൂസര്‍മാരുടെ ആഹ്വാനം. ഇതിനെതിരെയാണ് റിപ്പോർട്ട്. ചൈനീസ് ഉത്പന്നങ്ങളോട് മത്സരിക്കാൻ ഇന്ത്യക്കാകില്ല. ഉത്പന്നങ്ങൾ ഭഹിഷ്കരിക്കണമെന്ന ആവശ്യം ആളുകളിൽ വെറും ആവേശമായി മാറ്റാൻ മാത്രമേ ഇന്ത്യക്ക് കഴിയുകയുള്ളു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇൻ പദ്ധതി അപ്രായോഗികമാണെന്നും പത്രത്തിൽ പറയുന്നു. അഴിമതി കൊടികുത്തി വാഴുകയാണ് ഇന്ത്യയിൽ. മുകളിൽ നിന്നും താഴെ വരെ എല്ലാ സർക്കാർ മേഖലകളിലും അഴിമതിയാണ്. ഇന്ത്യയിൽ പണം നിക്ഷേപിക്കുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യം ആണെന്നും പത്രത്തിൽ ആരോപിക്കുന്നുണ്ട്.

ഇന്ത്യാക്കാർ കഠിനാധ്വാനികൾ അല്ല. സ്വന്തം കാര്യങ്ങൾ മാത്രമാണ് അവർ നോക്കുന്നത്. മികച്ച റോഡുകളോ, ദേശീയപാതകളോ നിര്‍മ്മിക്കാനോ, ദീര്‍ഘകാലമായ ഊര്‍ജ്ജ, ജല ദൗര്‍ലഭ്യം പരിഹരിക്കാനോ ഇന്ത്യയ്ക്കായിട്ടില്ല. അമേരിക്ക ആരുടേയും സുഹൃത്തല്ല. ഇന്ത്യയെ സന്തോഷിപ്പിക്കുമ്പോള്‍ അമേരിക്കയുടെ ലക്ഷ്യം ചൈനയാണ്. ചൈനയുടെ വികസനത്തിലും കരുത്തിലും അമേരിക്ക അസൂയാലുക്കളാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :