ഇസ്ലാമാബാദ്|
jibin|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (14:24 IST)
ഇന്ത്യക്ക് അനുകൂലമായി സംസാരിക്കുന്ന അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍. കശ്‌മീര്‍ പ്രശ്‌നത്തെക്കുറിച്ചും ഇന്ത്യയേയും കുറിച്ച് പാകിസ്ഥാന്‍ നല്‍കുന്ന വിവരങ്ങള്‍ പരിഗണിക്കാന്‍ ഒരുക്കമല്ലെങ്കില്‍ ചൈനയുടെയും റഷ്യയുടെയും ഭാഗത്തേക്ക് മാറുമെന്നാണ് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അമേരിക്കയ്‌ക്ക് അധികാരം നഷ്‌ടപ്പെടുകയാണ്. ലോക ശക്തിയായി തുടരാനുള്ള സാധ്യത യു എസിന് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മോസ്കോയും ഇസ്ലാമാബാദും തമ്മിൽ നല്ലരീതിയിലുള്ള ബന്ധമാണ് തുടരുന്നത്. പാക് കാഴ്‌ചപ്പാടുകൾ യു.എസ് പരിഗണിക്കില്ലെങ്കിൽ റഷ്യയുടെ ഭാഗത്തേക്ക് പാകിസ്ഥാന്‍ മാറാന്‍ ഒരുക്കമാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രതിനിധി വ്യക്തമാക്കി.
റഷ്യ ആയുധങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രാദേശിക ബന്ധങ്ങളിലുള്ള മാറ്റങ്ങൾ യുഎസ് ശ്രദ്ധിക്കണം. ബരാക് ഒബാമ ഭരണത്തിൽ അമേരിക്കയ്‌ക്ക് പാകിസ്ഥാനോടും അഫ്‌ഗാനോടുമുള്ള വിദേശ നയങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും യു.എസിൽ എത്തിയ പാക് പ്രതിനിധികള്‍ വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍ ഇപ്പോള്‍.
റഷ്യയുമായി ചേര്‍ന്ന് വ്യോമാഭ്യാസം നടത്താന്‍ പാകിസ്ഥാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ
അമേരിക്ക ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നതാണ് പാകിസ്ഥാനെ ഈ നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.