നെയ്മര്‍ എത്തി; ബ്രസീല്‍ ആവേശത്തില്‍

സംപൌളോ| Last Modified ബുധന്‍, 10 ജൂണ്‍ 2015 (10:25 IST)
കോപ്പ അമേരിക്കയില്‍ പങ്കെടുക്കാനുള്ള ബ്രസീല്‍ ടീമിനൊപ്പം സൂപ്പര്‍ താരം നെയ്‌മര്‍ എത്തി. കോപ്പയ്ക്കു മുമ്പുള്ള ആദ്യ സന്നാഹമത്സരത്തില്‍ നെയ്‌മറില്ലാതെയാണ്‌ മെക്‌സിക്കോയ്ക്കെതിരേ
ബ്രസീല്‍ കളത്തിലിറങ്ങിയത്.

അടുത്ത ദിവസം ചിലിയിലേക്കു പോകുന്ന ടീമില്‍
നെയ്മര്‍ കൂടി എത്തിയതോടെ കൂടുതല്‍ കരുത്തരായിരിക്കുകയാണ്. ജൂണ്‍ 14ന്‌ പെറുവിനെതിരേയാണ്‌ കോപ്പയില്‍ ബ്രസീലിന്റെ ആദ്യ മത്സരം. ഇന്ന് ഹോണ്‌ടുറാസിനെതിരേ നടക്കുന്ന സന്നാഹമത്സരത്തില്‍ നെയ്‌മര്‍ കളിക്കുമെന്നാണു സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :