ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിന് തുടക്കം, എച്ച് ഡി എഫ് സി കാർഡുകൾക്ക് വൻ ഓഫർ; ടെലിവിഷന് 40,000 വരെ കിഴിവ്

Last Updated: തിങ്കള്‍, 21 ജനുവരി 2019 (12:01 IST)
ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ വീണ്ടും ആരംഭിച്ചു. വൻ വിലക്കുറവിൽ ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ജനുവരി 20 മുതല്‍ 23 വരെ ലഭ്യമാകും. റിപബ്ലിക്ക് ദിനത്തിന് തൊട്ടു മുമ്പായി എത്തുന്ന ഈ ഓഫറിൽ 170 മില്ല്യൺ ഉത്പന്നങ്ങളാണ് പ്രത്യേക വിലക്കിഴിവില്‍ എത്തുന്നത്.

അതേസമയം, ആമസോൺ പ്രൈം ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ നേരത്തെ തന്നെ ലഭിക്കും. കൂടാതെ ഇവർക്ക് ഡെലിവറി ചാര്‍ജ്ജ് നല്‍കേണ്ട ആവശ്യമില്ല. ഇവര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോയും ലഭിക്കും. ആപ്പിൾ, വണ്‍പ്ലസ്, ഷവോമി, ഹോണർ, റിയല്‍മീ, സാംസങ്ങ്, 10.or, പ്യൂമ, റെഡ് ടേപ്പ്, ബാറ്റ, മതര്‍കെയർ‍, വീറോ മോഡാ, ഫാസ്ട്രാക്ക്, ജോയ്ആലൂക്കാസ്, ടൈമെക്‌സ്, ആരോ, എല്‍ജി, വോള്‍ട്ടാസ്, ഫിലിപ്‌സ് തുടങ്ങിവയാണ് പ്രത്യേക വിലക്കിഴിവിൽ ലഭിക്കുക.

കൂടാതെ ആമസോണിന്റെ സ്വന്തം ബ്രാൻഡുകൾക്കും ഉണ്ട്. ആമസോണ്‍ബേസിക്‌സ്, സോളിമോ, സിംബൽ‍, വേഡക, പ്രിസ്റ്റോ തുടങ്ങിയ ഉത്പന്നങ്ങളില്‍ മറ്റുളളവയില്‍ നിന്നും കൂടുതല്‍ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഏറ്റവും ആകർഷകമായിലാപ്‌ടോപ്പുകള്‍ക്ക് 30,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭ്യമാണെന്ന് ആമസോണ്‍ ലിസ്റ്റിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതു പോലെ റഫ്രജറേറ്ററുകള്‍ക്ക് 35,000 രൂപയും ചില ടിവി മോഡലുകള്‍ക്ക് 40,000 രൂപയും ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. എസികള്‍ക്ക് ആമസോണ്‍ 25,000 രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ആമസോണ്‍ തത്ക്ഷണ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ഇഎംഐക്ക് ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡിന് നോ കോസ്റ്റ് ഇഎംഐയാണ് ആമസോണ്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :